Connect with us

Malappuram

നിലമ്പൂര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ പി വി അന്‍വര്‍ സന്ദര്‍ശിച്ചു

Published

|

Last Updated

നിലമ്പൂര്‍: ശോചനീയാവസ്ഥയിലായ നിലമ്പൂര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ പി വി അന്‍വര്‍ എം എല്‍ എ സന്ദര്‍ശിച്ചു. സ്റ്റേഷനില്‍ അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളും അത്യാവശ്യ ഉപകരണങ്ങളുടെ കുറവും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കാലങ്ങളായി നഗരസഭക്ക് കീഴിലുള്ള കമ്മ്യൂണിറ്റി ഹാളിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചു വരുന്നത്. സ്വന്തം സ്ഥലം കണ്ടെത്തിയാല്‍ കെട്ടിട നിര്‍മാണം സാധ്യമാകുമെന്ന് ഉദ്യോഗസ്ഥര്‍ എം എല്‍ എയെ അറിയിച്ചു. മഴക്കാലമെത്തിയതോടെ കെട്ടിടത്തിലെ ചോര്‍ച്ച പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഇതും എം എല്‍ എയെ അറിയിച്ചു. പുറമേ ഗ്യാരേജിന്റെ ശോചനീയാവസ്ഥ നേരിട്ടു കാണുകയും ചെയ്തു. അടിയന്തര റിപ്പയറിംഗിന് വേണ്ട നടപടിയെടുക്കുമെന്ന് പിന്നീട് എം എല്‍ എ പറഞ്ഞു. സ്റ്റേഷന്‍ കോമ്പൗണ്ടിലുള്ള മാലിന്യ നിക്ഷേപവും ഉദ്യോഗസ്ഥര്‍ പി വി അന്‍വറിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

Latest