Connect with us

Kerala

വൃക്കദാനത്തിലൂടെ സമൂഹത്തിന് മാതൃകയായ ലേഖയുടെ ശസ്ത്രക്രിയ തുടങ്ങി

Published

|

Last Updated

കോഴിക്കോട്: വൃക്കദാനത്തിലൂടെ സമൂഹത്തിന് മാതൃകയായ ലേഖാ എം. നമ്പൂതിരിയുടെ നട്ടെല്ലു സംബന്ധമായ അസുഖത്തിനുള്ള ശസ്ത്രക്രിയ തുടങ്ങി. കോഴിക്കോട് മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ശസ്ത്രക്രിയ നടക്കുന്നത്. നട്ടെല്ല് രോഗവിദഗ്ധനായ ഡോ.സുരേഷിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ. തിരുവനന്തപുരം സ്വദേശിയായ സ്റ്റീല്‍ ഇന്ത്യ, കാരേറ്റ് ഉടമ സജി നായര്‍ എന്ന വ്യവസായിയാണ് ശസ്ത്രക്രിയക്കുള്ള ചെലവ് വഹിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാല്‍ എംപി, യു.പ്രതിഭ ഹരി എംഎല്‍എ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ലേഖയെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ സുരേഷ് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് ചികിത്സക്കായി പോയത്.