പ്രേമബന്ധത്തെ എതിര്‍ത്ത പിതാവിനെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

Posted on: June 11, 2016 5:38 pm | Last updated: June 11, 2016 at 5:38 pm
SHARE

mahalakshmi.jpg.image.784.410കോയമ്പത്തൂര്‍: പ്രേമബന്ധത്തെ എതിര്‍ത്ത പിതാവിനെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. കോയമ്പത്തൂരില്‍ വ്യവസായി നാഗരാജന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് മകളും കാമുകനും പോലീസില്‍ കീഴടങ്ങിയത്. ഇവരുടെ നാല് സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്.

ആദ്യവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് നാഗരാജന്റെ മകള്‍ മഹാലക്ഷ്മി. ഏറെനാളായി സതീഷ് എന്ന യുവാവുമായി മഹാലക്ഷ്മി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ നാഗരാജന്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്നാണ് കാമുകന്റേയും സുഹൃത്തുക്കളുടേയും സഹായത്തോടെ പിതാവിനെ കൊലപ്പെടുത്താന്‍ മഹാലക്ഷ്മി തീരുമാനിച്ചത്. മെയ് 23 നാണ് കോയമ്പത്തൂരിലെ ഫാം ഹൗസില്‍ നാഗരാജനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.