Connect with us

Gulf

ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ കുത്തിവെപ്പു നടത്തണം

Published

|

Last Updated

ദോഹ: ഈ വര്‍ഷം ഹജ്ജ്, ഉംറ തീര്‍ഥാടനങ്ങള്‍ ഉദ്ദേശിക്കുന്ന വര്‍ അടുത്തിള്ള പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍നിന്നും പ്രതിരോധന കുത്തിവെപ്പ് എടുക്കണമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ അറിയിച്ചു. പകര്‍ച്ച വ്യാധികള്‍, ന്യൂമോണിയ, പനി തുടങ്ങിയ രോഗങ്ങള്‍ക്കെതിരെയാണ് കുത്തിവെപ്പു നടത്തേണ്ടത്.
രാജ്യത്തു നിന്നും പുറത്തു പോകുന്നവര്‍ക്ക് പ്രതിരോധ കുത്തി വെപ്പു നടത്തുന്നതിനായി പി എച്ച് സി സികളില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഓപറേറ്റ്‌റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സാമിയ അല്‍ അബ്ദുല്ല പറഞ്ഞു. ദേശീയ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ ഭാമായി തീര്‍ഥാടകര്‍ക്കുള്ള കുത്തിവെപ്പ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഡിഫ്തീരിയ, റ്റെറ്റനസ്, ചുമ, പോളിയോ, അഞ്ചാംപനി, വീക്കം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനാണ് കുത്തിവെപ്പ്. മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിക്കുന്ന രീതിയിലുള്ള കുത്തിവെപ്പായിരിക്കണം നടത്തേണ്ടതെന്നും പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ഇതിനായുള്ള സൗകര്യമൊരുക്കിയെന്നും അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest