Connect with us

Gulf

സൗദിയില്‍ ഹോള്‍സെയില്‍റീട്ടെയില്‍ രംഗത്ത് വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം

Published

|

Last Updated

ജിദ്ദ : വിദേശ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹോള്‍സെയില്‍ രംഗത്തും റീട്ടെയില്‍ രംഗത്തും വിദേശികള്‍ക്ക് സംബൂര്‍ണ്ണാധിപത്യം നല്‍കുന്ന നിയമം സൗദി മന്ത്രി സഭ അംഗീകരിച്ചു.

വിദേശ മുതല്‍ മുടക്കിനെ പ്രോത്സാഹിപ്പിക്കുകയും അത് വഴി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ തുറന്ന് കൊടുക്കുകയും ചെയ്യുക എന്ന സൗദി വിഷന്‍ 2030 പ്രകാരമുള്ള പദ്ധതിയുടെ ഭാഗമായാണു പുതിയ തീരുമാനം.

നേരത്തെ 75 ശതമാനം മുതല്‍ മുടക്ക് മാത്രമേ വിദേശികള്‍ക്ക് അനുവദിച്ചിരുന്നുള്ളൂ. പുതിയ തീരുമാനം സൗദിയുടെ എണ്ണേതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പ്രക്രിയകള്‍ക്ക് ആക്കം കൂട്ടുമെന്നാണു കരുതപ്പെടുന്നത്.

---- facebook comment plugin here -----

Latest