National
266 സ്വകാര്യ എഫ് എം സ്‌റ്റേഷനുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ റേഡിയോ ശൃംഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 266 പുതിയ സ്വകാര്യ എഫ് എം സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രം അപേക്ഷ ക്ഷണിച്ചു. 92 നഗങ്ങളിലാണ് പുതിയ എഫ് എം സ്‌റ്റേഷനുകള്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അപേക്ഷ വിളിച്ചിരിക്കുന്നത്. ഇതില്‍ 227 സ്‌റ്റേഷനുകള്‍ 69 പുതിയ നഗരങ്ങളിലും 39 സ്‌റ്റേഷനുകള്‍ നിലവിലുള്ള 23 നഗരങ്ങളിലുമാണ് സ്ഥാപിക്കുക. ആഗസ്റ്റ് ഒന്ന് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
---- facebook comment plugin here -----