Connect with us

National

അരവിന്ദ് സുബ്രഹ്മണ്യത്തിനെതിരായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണങ്ങളെ തള്ളി ധനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിനെതിരായ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണങ്ങളെ തള്ളി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സ്വാമിയുടെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും സാമ്പത്തിക ഉപദേഷ്ടാവില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടൈന്നും ധനമന്ത്രി വ്യക്തമാക്കി.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ കാഴ്ചപ്പാട് അദ്ദേഹത്തിന്റേതു മാത്രമാണ്. അരവിന്ദ് സുബ്രഹ്മണ്യത്തില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്്ട്. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ വിലപ്പെട്ടതാണ്. സ്വാമിയുടെ കാഴ്ചപ്പാടുകളോട് ഒരിക്കലും യോജിക്കുന്നില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആക്രമണങ്ങളെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ രണ്്ടാമൂഴത്തിന് ഇല്ലെന്നു പ്രഖ്യാപിച്ചതെന്ന ആരോപണങ്ങള്‍ ജയ്റ്റ്‌ലി തള്ളി.

രഘുറാം രാജനെ പോലെ അരവിന്ദ് സുബ്രഹ്മണ്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ ഗ്രീന്‍കാര്‍ഡുള്ള വ്യക്തിയാണെന്നും ആലോചനയില്ലാതെയാണ് അദ്ദേഹത്തെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തേക്കു കൊണ്്ടുവന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു.

Latest