Connect with us

Eranakulam

വേമ്പനാട് കായലില്‍ വാട്ടര്‍ ബൈക്ക് മറിഞ്ഞ് ഒരാളെ കാണാതായി

Published

|

Last Updated

കൊച്ചി: വേമ്പനാട് കായലില്‍ വാട്ടര്‍ ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ വെള്ളത്തില്‍ വീണ് കാണാതായി. അപകടം നടക്കുമ്പോള്‍ ബൈക്കില്‍ മൂന്ന് പേരുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ രക്ഷപെടുത്തി. പാലക്കാട് സ്വദേശി ബിനീഷിനെയാണ് കാണാതായത്.

ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. രണ്ടു പേര്‍ക്ക് കയറാവുന്ന വാട്ടര്‍ സ്‌കൂട്ടറില്‍ മൂന്ന് പേര്‍ കയറി അമിതവേഗത്തില്‍ സഞ്ചരിച്ചാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സുരക്ഷ മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെയായിരുന്നു വാട്ടര്‍ സ്‌കൂട്ടറില്‍ വിനോദസഞ്ചാരികളുടെ യാത്ര. ബിനീഷിന് വേണ്ടി പോലീസും അഗ്നിശമന സേനയും തെരച്ചില്‍ തുടരുകയാണ്. തെരച്ചിലിന് നേവിയുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്.