Connect with us

Kerala

മെഡലുകളല്ല; മികവുറ്റ കായിക തലമുറയാണ് ലക്ഷ്യം: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കായികതാരങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് കായികമന്ത്രി ഇ പി ജയരാജന്‍. മെഡലുകള്‍ക്ക് അപ്പുറം മികവുറ്റ കായിക തലമുറയെ വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അന്തര്‍ദേശിയ ഒളിമ്പിക് ദിനാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന റാലി ഫഌഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ കായിക രംഗം വിപുലീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കായിക പ്രതിഭകളെ സൃഷ്ടിക്കാനുള്ള മികച്ച കേന്ദ്രങ്ങളും സാഹചര്യങ്ങളും സംസ്ഥാനത്ത് ആവിഷ്‌ക്കരിക്കും. ഗ്രാമീണ തലം മുതല്‍ കായിക പരിശീലനത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക് അസോസിയേഷന് മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി സമ്മാനിച്ചു.
രാവിലെ 7.45 ന് കവടിയാര്‍ ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ റാലി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു അധ്യക്ഷത വഹിച്ചു. കൂട്ടയോട്ടത്തില്‍ കായിക താരങ്ങള്‍, കാര്യവട്ടം എല്‍ എന്‍ സി പിയിലെ കായിക വിദ്യാര്‍ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനികര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

Latest