Connect with us

Gulf

മിനിമം ഓര്‍ഡര്‍ നിബന്ധന പാടില്ലെന്ന് റസ്റ്റോറന്റുകള്‍ക്ക് മന്ത്രാലയം നിര്‍ദേശം

Published

|

Last Updated

ദോഹ: റസ്റ്റോറന്റുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഭക്ഷ്യ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കുറഞ്ഞത് നിശ്ചിത തുകയുടെയോ അളവോ ഉണ്ടായിരിക്കണമെന്ന നിബന്ധന വെക്കാന്‍ പറ്റില്ലെന്ന് വാണിജ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഇഫ്താര്‍ ആവശ്യാര്‍ഥം ഭക്ഷണം ഏല്‍പ്പിക്കുമ്പോള്‍ ഉപ്പെടെ സ്ഥാപനങ്ങള്‍ മുന്നോട്ടു വെക്കുന്ന മിനിമം ഓര്‍ഡര്‍ നിബന്ധനക്കെതിരെയാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. ഇത്തരം നിബന്ധനകള്‍ നിയമവിരുദ്ധമാണെന്നും ഉപഭോക്തൃസംരക്ഷണ നിയമത്തിന്റെ നിരാസമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കോഫി ഷോപ്പുകള്‍ക്കും നിന്ധന ബാധകമാണ്.
മിനിമം ചാര്‍ജ് നിബന്ധന മുന്നോട്ടു വെക്കുന്നത് ജനങ്ങള്‍ക്ക് ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങേണ്ടി വരുന്നുവെന്ന പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് മന്ത്രാലത്തിന്റെ ഇടപെടല്‍. 2008ലെ ഉപഭോക്തൃ നിയമം ആര്‍ട്ടിക്കിള്‍ 10 നിയമം എട്ടിന്റെ ലംഘനമാണിതെന്ന് മന്ത്രാലയം നിര്‍ദേശത്തില്‍ പറയുന്നു. ഇത്തരം നിബന്ധനകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നയം മാറ്റാന്‍ 30 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. മെനുവിലെ നിരക്കു ഘടനയില്‍ മാറ്റം വരുത്തല്‍, പരസ്യങ്ങള്‍, ബില്ലുകള്‍ തുടങ്ങി മിനിമം നിരക്കും അളവും സൂചിപ്പിക്കുന്നവയെല്ലാം നീക്കം ചെയ്യുന്നതിനാണ് സാവകാശം.
വില നിലവാരം പിടിച്ചു നിര്‍ത്തുന്നതിനും ഉപഭോക്തൃ ചൂഷണം ഒഴിവാക്കുന്നതിനുമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിയിച്ചു.
ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്നതിനു പുറമേ ഇത് മോശം പ്രവണതയാണെന്നും അമിതച്ചെലവിനു പ്രേരിപ്പിക്കുന്നതതാണെന്നും മന്ത്രാലയം വിശദീകരിച്ചു. ഇസ്‌ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിലക്കുന്നു. അമിതവ്യയയവും ഭക്ഷ്യവസ്തുക്കളുടെ ദുര്‍വിനിയോഗവും സംഭവിക്കുന്നുണ്ട്.
അതോടൊപ്പം അധികം ഭക്ഷിക്കാനുള്ള പ്രേരണ കൂടി ഇതു നല്‍കുന്നു എന്നത് ആരോഗ്യത്തിനു ഹാനികരമായ അവസ്ഥ സൃഷ്ടിപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest