അരവിന്ദ് കെജ്‌രിവാളിന്റെ ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കി

Posted on: June 29, 2016 9:25 pm | Last updated: June 29, 2016 at 9:25 pm
SHARE

ന്യൂഡല്‍ഹി: സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കി. കെജ്‌രിവാള്‍ ആവശ്യപ്പെട്ട വേദിയില്‍ പരിപാടി നടത്താന്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ അനന്ദിബെന്‍ പട്ടേല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. സൂററ്റില്‍ അടുത്തമാസം പത്തിനായിരുന്നു എഎപി നേതാവിന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. സംവരണത്തിന്റെ പേരില്‍ സംസ്ഥാനത്ത് ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന പട്ടേല്‍ വിഭാഗങ്ങളെ എഎപിയുമായി അടുപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് കെജരിവാളിന്റെ സന്ദര്‍ശനം.

പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിെന സന്ദര്‍ശിക്കാനും കെജ്‌രിവാള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ ഇതും നടക്കാന്‍ സാധ്യതയില്ല.