Connect with us

National

ഇരട്ടപ്പദവി: പഞ്ചാബ്, ഹിമാചല്‍ എം എല്‍ എമാരെയും അയോഗ്യരാക്കണമെന്ന് എ എ പി

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലിലമെന്റ് സെക്രട്ടറി പദവി വഹിക്കുന്ന പഞ്ചാബ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ എം എല്‍ എമാരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എ എ പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഇതേ പ്രശ്‌നത്തില്‍ ഡല്‍ഹിയിലെ 21 എ എ പി. എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കവെയാണ് പാര്‍ട്ടിയു ടെ പുതിയ നീക്കം.
പാര്‍ലിമെന്റ് സെക്രട്ടറി പദവി വഹിക്കുന്ന പഞ്ചാബിലെ 24 എം എല്‍ എമാരെയും ഹിമാചലിലെ ഒമ്പത് എം എല്‍ എമാരെയും അയോഗ്യരാക്കണമെന്നാണ് എ എ പി ആവശ്യപ്പെടുന്നത്. പഞ്ചാബില്‍ ശിരോമണി അകാലിദള്‍, ബി ജെ പി എന്നിവയുടെയും ഹിമാചലില്‍ കോണ്‍ഗ്രസിന്റെയും എം എല്‍ എമാരാണ് ഇരട്ടപ്പദവി വഹിക്കുന്നത്. നേരത്തെ എ എ പിയുടെ ഡല്‍ഹിയിലെ 21 എല്‍ എല്‍ എമാര്‍ നിയമവിരുദ്ധമായി പാര്‍ലിമെന്ററി സെക്രട്ടറി പദവി വഹിക്കുന്നുവെന്ന് ആരോപിച്ച് ഇവരെ അയോഗ്യരാക്കമമെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. എന്നാല്‍, തങ്ങളുടെ എം എല്‍ എമാര്‍ അധിക ഉത്തരവാദിത്തം നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇതിന്റെ പേരില്‍ ശമ്പളമടക്കം യാതൊരു സാമ്പത്തിക ആനുകൂല്യങ്ങളും എം എല്‍ എമാര്‍ കൈപ്പറ്റുന്നില്ലെന്നുമാണ് എ എ പിയുടെ നിലപാട്.