Connect with us

National

മണ്ണെണ്ണ വിലയില്‍ ഇനി പ്രതിമാസ വര്‍ധന

Published

|

Last Updated

ന്യൂഡല്‍ഹി:മണ്ണെണ്ണ വില മാസം തോറും വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. അടുത്ത വര്‍ഷം ഏപ്രില്‍ വരെ ലിറ്ററിന് 25 പൈസ വര്‍ധിപ്പിക്കാനാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അനുമതി നല്‍കിയത്. പ്രതിവര്‍ഷം മൂന്ന് രൂപവരെ മണ്ണെണ്ണക്ക് വില വര്‍ധിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല. സബ്സിഡി മണ്ണെണ്ണയില്‍ വര്‍ധന വരുത്താനാണ് പൊതുമേഖല എണ്ണ വിതരണ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.

സബ്‌സിഡികള്‍ വെട്ടിക്കുറക്കുകെയന്ന നയത്തിന്റെ ഭാഗമാണ് പുതിയ നീക്കം. രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളില്‍ 41 ശതമാനവും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത് മണ്ണെണ്ണക്ക് മാത്രമാണ്. വില വര്‍ധനയിലൂടെ ഒരു വര്‍ഷം 1000 കോടിയുടെ സബ്‌സിഡി ചെലവ് കുറക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായി ജൂലായ് ഒന്നിന് പൊതുവിതരണ സമ്പ്രദായം വഴി നല്‍കുന്ന സബ്സിഡി മണ്ണെണ്ണയില്‍ ലിറ്ററിന് 25 പൈസയുടെ വര്‍ധന വരുത്തിയിരുന്നു.

Latest