Connect with us

Kerala

ഹൈക്കോടതിയിലെ ആക്രമണം: ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനം

Published

|

Last Updated

കൊച്ചി: ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ നടത്തിയ ആക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനം. അഡ്വക്കേറ്റ് ജനറലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കുന്നത് ചീഫ് ജസ്റ്റീസ് തീരുമാനിക്കും. അക്രമസംഭവങ്ങളില്‍ അഞ്ചു കേസുകള്‍ എടുത്തതായും അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് അറിയിച്ചു.

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് നിര്‍ദേശിച്ച പ്രകാരമാണ് അഡ്വക്കേറ്റ് ജനറലിന്റെ നേതൃത്വത്തില്‍ ഇന്ന് അഭിഭാഷകരുടെ അസോസിയേഷനും മാധ്യമപ്രവര്‍ത്തകരുടെ യൂണിയന്‍ പ്രതിനിധികളും പോലീസും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
അനുരഞ്ജന ചര്‍ച്ച നടക്കുന്നതിനിടെയും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഹൈക്കോടതിയിലെ അഭിഭാഷകരുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ നടപടി തുടരുകയാണ്. മീഡിയ റൂമിനു മുന്നില്‍ “ശൗചാലയം” എന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്.

---- facebook comment plugin here -----