Connect with us

National

വ്യേമസേനാ വിമാനം കണ്ടെത്തിയില്ല; തിരച്ചില്‍ തുടരുന്നു

Published

|

Last Updated

ചെന്നൈ/ വിശാഖപട്ടണം: ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെ കാണാതായ വ്യോമസേനാ വിമാനത്തെ കണ്ടെത്താനായില്ല. ബംഗാള്‍ ഉള്‍ക്കടലിലെ വിവിധ ഭാഗങ്ങളിലായി തിരച്ചില്‍ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വെച്ചാണ് വിമാനത്തില്‍ നിന്ന് അവസാനമായി സന്ദേശം ലഭിച്ചത്. നാവിക, തീരദേശ സേനയുടെ പതിനെട്ട് കപ്പലുകളും അന്തര്‍വാഹിനിയും എട്ട് എയര്‍ക്രാഫ്റ്റുകളും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.

indian air craftപി 81, സി- 130, ഡോര്‍ണിയര്‍ വിമാനങ്ങളാണ് തിരച്ചിലിനായി ഉപയോഗിക്കുന്നത്. മോശം കാലാവസ്ഥ തിരച്ചിലിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
ഐ എസ് ആര്‍ ഒയില്‍ നിന്ന് ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങളും തേടുന്നുണ്ടെന്ന് ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ചീഫ് വൈസ് അഡ്മറില്‍ എച്ച് സി എല്‍ ബിഷ്ട് പറഞ്ഞു. അതേസമയം, വ്യോമസേനാ വിമാനം കാണാതായതിനെ കുറിച്ച് വ്യേമസേന തമിഴ്‌നാട് പോലീസില്‍ ഔപചാരികമായ പരാതി നല്‍കി.

വെള്ളിയാഴ്ച രാവിലെ 8.30ന് ചെന്നൈയിലെ തംബാരം വ്യോമത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് കാണാതായത്. 8.46നാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്. അവസാന സന്ദേശം ലഭിക്കുമ്പോള്‍ 151 നോട്ടിക്കല്‍ മൈല്‍ അകലെ 23,000 അടി ഉയരത്തിലായിരുന്നു വിമാനം. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 29 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കോഴിക്കോട് കക്കോടി സ്വദേശി ഐ പി വിമല്‍ (30), കാക്കൂര്‍ തച്ചൂര്‍ നെല്ലിക്കുന്നുമ്മല്‍ സജീവ് കുമാര്‍ (38) എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.

Latest