Connect with us

Kerala

സില്‍വര്‍ കോളേജില്‍ റാംഗിംഗ്: പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്

Published

|

Last Updated

പേരാമ്പ്ര: സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്തുവെന്ന പരാതിയില്‍ 11 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു.മൂന്നാം സെമസ്റ്റര്‍ ബി എസ് സി ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥിനികളായ ശുഭ ലക്ഷ്മി, സംയാ ശറിന്‍, ഫാസിന, ബി.കോം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി മസ്‌ന എന്നിവരാണ് കേസിലുള്‍പ്പെട്ട പെണ്‍കുട്ടികള്‍. ഫുഡ് ടെക് നോളജി വിദ്യാര്‍ത്ഥികളായ മിയാസ്, മുഹമ്മദ് ആശിര്‍, അഫീഫ് റഹ് മാന്‍, സിയാദ്, ജംശീര്‍ മുഹമ്മദ്, റുഫൈദ്, മുഹമ്മദ് അല്‍ത്താഫ് എന്നിവരാണ് മറ്റു പ്രതികളെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ 20 നാണ് സംഭവം. തടഞ്ഞുവെച്ചു ശിരോവസ്ത്രം പിടിച്ചു വലിക്കുകയും, ചെരിപ്പ് കാലില്‍ നിന്ന് ഊരിമാറ്റി കയ്യിലിട്ട് നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന ഒന്നാം വര്‍ഷ ബി.എസ്.സി. ഫുട് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് കോളേജ് അധികൃതര്‍ നടപടിയെടുത്തത്.സംഭവത്തെപ്പറ്റി അന്വേഷിച്ച കോളേജ് അധികൃതര്‍ പരാതി ശരിയാണെന്ന് കണ്ടെത്തി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. റാഗിംഗ് നിരോധന നിയമം നാലാം വകുപ്പും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ചേര്‍ത്ത് കേസെടുത്തതായും പ്രതികള്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

Latest