Connect with us

Ongoing News

കശ്മീരില്‍ വീണ്ടും സംഘര്‍ഷം; മരണം 54 ആയി;300ലധികം പേര്‍ക്ക് പരുക്ക്‌

Published

|

Last Updated

ശ്രീനഗര്‍: കശ്മീരിലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മൂന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. മേഖലയിലെ കര്‍ഫ്യൂ വകവെക്കാതെ ശ്രീനഗറിലെ ഹസറത്ത്ബാല്‍ ബലിപീഠത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
മധ്യ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചഡൂര മേഖലയില്‍ പ്രതിഷേധക്കാരും സേനയും ഏറ്റുമുട്ടിയപ്പോള്‍ മൊഹമ്മദ് മഖ്ബൂല്‍ എന്ന 45കാരന്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുടെ വെടിയേറ്റാണ് ഇയാളുടെ മരണം. മഖ്ബൂലിന്റെ മരണത്തിന് പിന്നാലെ ജില്ലയിലെ പ്രതിഷേധം ശക്തമായി. ബുദ്ഗാമിലെ ഖാന്‍സാഹിബ് മേഖലയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സേന വെടിയുതിര്‍ത്തപ്പോള്‍ സഹൂര്‍ അഹമ്മദ് എന്നയാള്‍ കൊല്ലപ്പെട്ടു. സോപോരിലുണ്ടായ സംഘര്‍ഷത്തിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്.
ഒരു മാസത്തോളമായി കശ്മീരില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ ഇതുവരെ 54 പേരാണ് കൊല്ലപ്പെട്ടത്. 3,000ത്തിലധികം പേര്‍ക്ക് പരുക്കേറ്റു. സേനയുടെ പെല്ലറ്റ് പ്രയോഗത്തില്‍ നൂറിലധികം പേര്‍ക്ക് കാഴ്ച്ച നഷ്ടമായി.