Kerala
ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകളിലെ ഞായറാഴ്ചകളിലെ വിളി ഇനി മുതല്‍ പൂര്‍ണ സൗജന്യം
കൊച്ചി: ഇനി മുതല്‍ ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ സൗജന്യ കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ഞായറാഴ്ചകളില്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണില്‍നിന്ന് ഏതു നെറ്റ്‌വര്‍ക്കുകളിലേക്കും സൗജന്യമായി വിളിക്കാം. ആഗസ്ത് 15 മുതല്‍ ഈ ഓഫര്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തെ ജനങ്ങള്‍ക്ക് സ്വാതന്ത്രദിന സമ്മാനമായിട്ടാണ് ബിഎസ്എന്‍എല്‍ ഈ ഓഫറിനെ വിശേഷിപ്പിച്ചത്.
നേരത്തെയുള്ള നൈറ്റ്‌കോള്‍ ഫ്രീ ഓഫറിനു പുറമെയാണ് ഞായറാഴ്ചകളില്‍ സൗജന്യ കോള്‍ അനുവദിച്ച് നല്‍കുന്നത്. നൈറ്റ് കോള്‍ ഓഫര്‍ പ്രകാരം നിലവില്‍ രാത്രി 9 മുതല്‍ രാവിലെ ഏഴ്‌വരെ രാജ്യത്തിനകത്ത് ഏതു നെറ്റ്‌വര്‍ക്കിലേക്കും ലാന്‍ഡ്‌ഫോണുകളില്‍നിന്നു സൗജന്യമായി വിളിക്കാം.
രാജ്യത്തെ കൂടുതല്‍ ലാന്‍ഡ് ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഇതു വഴി സാധിക്കുമെന്നാണു ബിഎസ്എന്‍എല്‍ ഈ ഓഫര്‍ വഴി കണക്കു കൂട്ടുന്നത്. ഇതിനിടെ വരിക്കാരില്‍ നിന്ന് പ്രത്യേക ചാര്‍ജ് ഈടാക്കാതെ കോള്‍ ഡൈവര്‍ട്ട് സംവിധാനവും ബി.എസ്.എന്‍.എല്‍. തുടങ്ങിയിട്ടുണ്ട്.