ഹോക്കിയിലും നിരാശ: ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റു

Posted on: August 14, 2016 10:40 pm | Last updated: August 14, 2016 at 10:40 pm
SHARE

hockyറിയോ ഡി ജനീറോ: ഏറെ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന പുരുഷ ഹോക്കിയിലും ഇന്ത്യക്ക് നിരാശയോടെ മടക്കം. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി. പതിനഞ്ചാം മിനിറ്റില്‍ ആകാശ് ദീപ് സിംഗിലൂടെ ഇന്ത്യയാണ് മുന്നിലെത്തിയത്. ആദ്യ രണ്ട് ക്വാര്‍ട്ടറുകളിലും മികച്ച കളി പുറത്തെടുത്ത ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്നീട് താളം കണ്ടെത്താനായില്ല. മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കം മുതല്‍ കളിയുടെ നിയന്ത്രണം ബെല്‍ജിയെ ഏറ്റെടുത്തു. പിന്നീട് ഇന്ത്യക്ക് മല്‍സരത്തിലേക്ക് തിരിച്ചെത്താനായില്ല.