Connect with us

Kozhikode

വന്‍കിടക്കാരില്‍നിന്നും പണം തിരിച്ചു പിടിക്കാതെ കര്‍ഷകരുടെ വായ്പ തിരിച്ചടക്കില്ലെന്ന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം

Published

|

Last Updated

ഫാര്‍മേഴ്‌സ് റിലീഫ് ഫോറം താമരശ്ശേരി താലൂക്കോഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ബേബി സകറിയ്യ ഉദ്ഘാടനം ചെയ്യുന്നു.

താമരശ്ശേരി: കോടികള്‍ കടമെടുത്ത് മുങ്ങിയ വന്‍കിടക്കാരില്‍നിന്നും പണം തിരിച്ചു പിടിക്കാതെ കര്‍ഷകരുടെ വായ്പ തിരിച്ചടക്കില്ലെന്ന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം. ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗപ്പെടുത്തി കര്‍ഷകരെ ഭീഷണിപ്പെടുത്തുമ്പോള്‍ കര്‍ഷകര്‍ തീവ്രവാദികളോ മാവോയിസ്റ്റുകളോ ആയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഭരണകൂടത്തിനാണെന്നും ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ആരോപിച്ചു. ചിങ്ങം ഒന്ന് കര്‍ഷക അവഗണനാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരി താലൂക്കോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. സംസ്ഥാന ചെയര്‍മാന്‍ ബേബി സകറിയ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ പ്ലാംപറമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ ജെയിംസ് എടച്ചേരി, ജോര്‍ജ് കൊളക്കാട്, സാലസ് മാത്യു, ജയരാജ് ഉള്ളാട്ടില്‍, മോളി ജോര്‍ജ് പ്രസംഗിച്ചു. കര്‍ക ദിനത്തില്‍ കര്‍ഷകരെ ആദരിക്കുന്നതിനെ പരിഹസിക്കുന്ന നിശ്ചല ദൃശ്യവുമായാണ് കര്‍ഷകര്‍ പ്രതിഷേധ പരിപാടിക്കെത്തിയത്.