Connect with us

National

ഇന്ത്യയെ മാതൃരാജ്യമായി കാണുന്നവര്‍ പശുവിനെ മാതാവായി കാണണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

Published

|

Last Updated

കൊല്‍ക്കത്ത: ഇന്ത്യയെ മാതൃരാജ്യമായി കാണുന്നവര്‍ പശുവിനെ മാതാവായി കാണണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്. പിടിഐക്കു നല്‍കിയ അഭിമുഖത്തിലാണ് രഘുബറിന്റെ പരാമര്‍ശം. ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് അക്രമങ്ങളൊന്നും ഉണ്ടാകുന്നില്ല. കന്നുകാലി കടത്തുകാരായിരിക്കും ഇതിന്റെ പേരില്‍ അക്രമങ്ങളുണ്ടാക്കുന്നതെന്നും ദാസ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ പശു സംരക്ഷണത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ പാടില്ല- ദളിതര്‍ക്കുനേരെ ഗോരക്ഷാ സേനാ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി രഘുബര്‍ദാസ് പ്രതികരിച്ചു.

പശു സംരക്ഷണത്തിന്റെ പേരില്‍ ആര്‍എസ്എസിനെ കുറ്റം പറയേണ്ട. ആര്‍എസ്എസ് മാതാവിനെ സംരക്ഷിക്കുകയാണ്. നിങ്ങള്‍ ഏതു മതത്തിലും ജാതിയിലും വര്‍ഗത്തിലും പെട്ടവരായാലും പശുവിനെ മാതാവായി കണക്കാക്കണം. അവയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും രഘുബര്‍ ദാസ് പറഞ്ഞു. ഗോ സംരക്ഷണത്തെ ചൊല്ലി രാജ്യത്ത് ദലിതര്‍ നേരിടുന്ന അക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തുടനീളം നടക്കുന്ന അതിക്രമങ്ങള്‍ മാധ്യമങ്ങളില്‍ തലക്കെട്ടായി നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

Latest