Connect with us

Sports

61 വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈയില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ തിരിച്ചെത്തുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: പ്യൂര്‍ട്ടോ റിക്കോക്കെതിരായ രാജ്യാന്തര സൗഹൃദ ഫുട്‌ബോളിനുള്ള ഇന്ത്യന്‍ ടീമിനെ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ മൂന്നിന് മുംബൈയിലെ അന്ധേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരം. 61 വര്‍ഷത്തിനിടെ മുംബൈയില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാകും ഇത്. 1955 ല്‍ യു എസ് എസ് ആര്‍-ഇന്ത്യ മത്സരത്തിന് ശേഷം മുംബൈയില്‍ രാജ്യാന്തര മത്സരം നടന്നിട്ടില്ല.
മാത്രമല്ല, നോര്‍ത്ത്, സെന്‍ട്രല്‍ അമേരിക്ക-കരീബിയന്‍ അസോസിയേഷന്‍ ഫുട്‌ബോള്‍ മേഖലയില്‍ (കോണ്‍കകാഫ്) ഉള്‍പ്പെട്ട ഒരു ടീം ആദ്യമായിട്ടാണ് ഇന്ത്യയില്‍ ഔദ്യോഗിക മത്സരത്തിനെത്തുന്നത് എന്ന പ്രത്യേകതയും നിലനില്‍ക്കുന്നു. ഫിഫ റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ മുകളിലാണ് പ്യൂര്‍ട്ടോ റിക്കോ (114). ഇന്ത്യ 152 ലാണ്.
മഹാരാഷ്ട്രക്കാര്‍ക്ക് വലിയൊരു അവസരമാണിത്. ഏറെക്കാലത്തിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോള്‍ അവരുടെ മണ്ണിലേക്ക് തിരിച്ചെത്തുകയാണ്. എപ്പോഴും ഉണര്‍ന്നിരിക്കുന്ന നഗരമാണ് മുംബൈ. ഫുട്‌ബോളിന് വേരോട്ടമുള്ള മണ്ണ്. തീര്‍ച്ചയായും ഈ മത്സരം ഒരു ആഘോഷമാക്കി അവര്‍ മാറ്റും. ഗാലറിയില്‍ ഇന്ത്യന്‍ ടീമിന് പ്രോത്സാഹനമേകാന്‍ ധാരാളം പേരുണ്ടാകുമെന്നും കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.
ആഗസ്റ്റ് 28ന് കളിക്കാരെല്ലാം ക്യാമ്പില്‍ എത്തിച്ചേരണമെന്നാണ് കോച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
യൂറോപ്പിലു യു എസ് എയിലും ലീഗ് കളിക്കുന്ന താരങ്ങള്‍ പ്യൂര്‍ട്ടോ റിക്കോ നിരയിലുണ്ട്. ഫിഫ റാങ്കിംഗില്‍ ജുലൈയില്‍ മികച്ച മുന്നേറ്റം നടത്തിയ ടീമാണിത്. മികച്ച മത്സരം പ്രതീക്ഷിക്കുന്നു – കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.

ഇന്ത്യന്‍ സ്‌ക്വാഡ് :
ഗോള്‍ കീപ്പര്‍മാര്‍ – സുബ്രതാ പാല്‍, ഗുര്‍പ്രീത് സിംഗ് സന്ധു, അമരീന്ദര്‍ സിംഗ്.
ഡിഫന്‍ഡര്‍മാര്‍ – റിനോ ആന്റോ, സന്ദേശ് ജിംഗാന്‍, അര്‍നാബ് മൊണ്ടല്‍, കീഗന്‍ പെരേര, ചിംഗ്ലെന്‍സേന സിംഗ്, പ്രിതം കോത്തല്‍, നാരായണ്‍ദാസ്, ഫുള്‍ഗാന്‍കോ കര്‍ഡോസോ.
മിഡ്ഫീല്‍ഡര്‍മാര്‍ : വിനിത് റായ്, യുഗെന്‍സന്‍ ലിംഗ്‌ദോ, ധനപാല്‍ ഗണേഷ്, പ്രണോയ് ഹാല്‍ദര്‍, ജാക്കിചന്ദ്‌സിംഗ്, ഐസക് വനമാല്‍സാമ, ബികാഷ് ജെയ്‌റു, ഉദാന്ത സിംഗ്, ഹാളിചരണ്‍ നസാരി, റോളിന്‍ ബോര്‍ഗസ്, ആല്‍വിന്‍ ജോര്‍ജ്, ജെര്‍മന്‍പ്രീത് സിംഗ്, മുഹമ്മദ് റഫീഖ്, അര്‍ജുന്‍ ടുഡു.
ഫോര്‍വേഡ്‌സ് : സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുല, സുമീത് പാസി.

---- facebook comment plugin here -----

Latest