പരിധിയില്ലാത്ത ഡാറ്റ ഉപയോഗത്തിന് പുതിയ എസ്ടിവി പ്ലാനുമായി ബിഎസ്എന്‍എല്‍

Posted on: August 26, 2016 9:49 pm | Last updated: August 26, 2016 at 9:49 pm
SHARE

BSNLവേഗനിയന്ത്രണമില്ലാതെ അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാന്‍ ബിഎസ്എന്‍എല്‍ പുതിയ ഡാറ്റാ പ്ലാന്‍ അവതരിപ്പിക്കുന്നു. 1099 രൂപയുടെ റീചാര്‍ജില്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 20 ദിവസത്തെ വേഗ നിയന്ത്രണമില്ലാതെ പരിധിയില്ലാത്ത ഡാറ്റ ഉപയോഗിക്കാനും.

നിലവിലെ അണ്‍ലിമിറ്റഡ് ഡാറ്റ പാക്കുകളില്‍ നിശ്ചിത പരിധിക്ക് ശേഷം വേഗം കുറക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ എസ്ടിവി 1099ല്‍ വേഗപരിധി കുറയുന്നില്ല. 30 ദിവസം ഒരേ സ്പീഡില്‍ പരിധിയില്ലാതെ ഡാറ്റ സേവനം ആസ്വദിക്കാനാവുമെന്നാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം.

ഇതിന് പുറമെ പുതിയ രണ്ട് ഡാറ്റ പ്ലാനുകള്‍ കൂടി ബിഎസ്എന്‍എല്‍ പുതുതായി അവതരിപ്പിച്ചു. 30 ദിവസത്തേക്ക് 10 ജിബി ഉപയോഗിക്കാന്‍ സാധിക്കുന്ന 549 രൂപയുടെ എസ്ടിവി 549, 10 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കുന്ന 156 രൂപയുടെ എസ്ടിവി 156 എന്നീ പ്ലാനുകളാണ് നിലവില്‍ വന്നിരിക്കുന്നത്.