Connect with us

Organisation

ത്വയ്ബ വാര്‍ഷിക സമ്മേളനം സെപ്തംബറില്‍

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ത്വയ്ബ ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സിറ്റിറ്റിയൂഷന്റെ നാലാം വാര്‍ഷികം വിപുലമായ പരിപാടികളോടെ സെപ്തംബര്‍ അവസാന വാരം നടത്താന്‍ തീരുമാനിച്ചു.
സൗത്ത് ദിനാജ്പൂര്‍ ജില്ലയിലെ മാജിഗണ്ടയിലെ ത്വയ്ബ ക്യാമ്പസില്‍ കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സ്, പബ്ലിക് സ്‌കൂള്‍, റൗള വിമന്‍സ് കോളജ് മോറല്‍ അക്കാദമി, ലാംഗ്വേജ് അക്കാദമി, ലൗലി ഹുഡ് പ്രമോഷന്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് നടന്നുവരുന്നത്.
കൊല്‍ക്കത്ത സിറ്റിക്കു സമീപം മല്ലിക്പുരി ത്വയ്ബ ക്യാമ്പസില്‍ ദഅ്‌വാ കോളജ്, പ്രൈമറി മദ്‌റസ തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാമ്പസില്‍ നിര്‍മിക്കുന്ന മസ്ജ്ദിന്റെ ശിലാസ്ഥാപനം കഴിഞ്ഞ ദിവസം മൗലാനാ നുഹൈനുദ്ദീന്‍ നൂറാനി നിര്‍വഹിക്കും.
ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ കച്ചി മുഹായില്‍ പ്രവര്‍ത്തിച്ചുവരുന്ന ശരീഅത്ത് കോളജില്‍ പരിസര പ്രദേശങ്ങളില്‍ നിന്നുള്ള ഇരന്നൂറോളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്.
കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്വയ്ബ ഗാര്‍ഡന് കീഴില്‍ പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ഭക്ഷണ വിതരണം, വസ്ത്ര വിതരണം വാഹന വിതരണം, തുടങ്ങി പാവപ്പെട്ട ജനങ്ങള്‍ക്ക് സ്വയം തൊഴില്‍ പദ്ധതികള്‍കൂടി നടപ്പാക്കി വരുന്നു.
കഴിഞ്ഞ ദിവസം നടന്നചടങ്ങില്‍ ഹാജി അബ്ദുല്‍ കരീം കാരാത്തോട് പാവപ്പെട്ട യുവാവിനുള്ള ടോ ടോ ഇ റിക്ഷ വിതരണം നടത്തി. മൗലാനാ സുഹൈറുദ്ദീന്‍ നൂറാനി അധ്യക്ഷത വഹിച്ചു. യൂസുഫ് മിസ്ബാഹി മഞ്ചേരി, ഡോ. അബ്ദുല്‍ ഹമീദ് കാരശ്ശേരി സംബന്ധിച്ചു.