Connect with us

Kerala

വി.വി.ദക്ഷിണാ മൂര്‍ത്തിക്ക് ജന്മനാടിന്റെ യാത്രാമൊഴി

Published

|

Last Updated

വി വി ദക്ഷിണാ മൂര്‍ത്തിയുടെ ഭൗതിക ശരീരം പേരാമ്പ്രയിലെത്തിയപ്പോള്‍

പേരാമ്പ്ര: കഴിഞ്ഞ ദിവസം നിര്യാതനായ മുന്‍ എം.എല്‍.എയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും, സി പി എം സംസ്ഥാന സെക്രട്ടരിയേറ്റ് അംഗവുമായ വി.വി.ദക്ഷിണാ മൂര്‍ത്തിക്ക് ജന്മനാടിന്റെ യാത്രാമൊഴി. രാവിലെ 10.30 ഓടെ സി പി എം ഏരിയാ കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എ.കെ.ജി സെന്റെറില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതിക ശരീരം ഒരു നോക്ക് കാണാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ ഒഴുകിയെത്തി. മൃതദേഹം വഹിച്ചെത്തിയ വാഹനത്തില്‍ നിന്ന് എ കെ ജി സെന്ററിലേക്കെടുത്തപ്പോള്‍ ജനം തിങ്ങിക്കൂടി. മന്ത്രി ടി.പി. രാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ എളമരം കരീം, കെ.പി.മോഹനന്‍, മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍, എം.എല്‍ എ മാരായ സി.കെ.നാണു, പി.വിശ്വന്‍, പുരുഷന്‍ കടലുണ്ടി, എ.എന്‍. ശംസീര്‍, കെ.പ്രദീപ് കുമാര്‍, കെ.കെ.ലതിക, മുന്‍ എം.എല്‍.എമാരായ കെ.കുഞ്ഞമ്മദ്, സത്യന്‍ മൊകേരി, എന്‍.കെ.രാധ, എ.കെ.പത്മനാഭന്‍, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം.വി.ഗോവിന്ദന്‍, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗം പി.എ.മുഹമ്മദ് റിയാസ്, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി.എ അസീസ്, സത്യന്‍ കടിയങ്ങാട്, എ.കെ.ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി.സതി, മുന്‍ പ്രസിഡണ്ട് എം.കുഞ്ഞമ്മദ്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം.റീന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി. കൃഷ്ണാനന്ദന്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കുഞ്ഞിരാമന്‍, കെ.സുനില്‍, കോഴിക്കോട് പ്രസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ്, പി.ജെ.തോമസ്, രാജന്‍ മരുതേരി, കെ.കെ.മൂസ, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, പി.ബാലന്‍ അടിയോടി, കേരള കോണ്‍. ജില്ലാ സെക്രട്ടരി കെ.കെ.നാരായണന്‍, എന്‍.കെ.വത്സന്‍, വി.സി.ചാണ്ടി, എന്‍.പി.ബാബു തുടങ്ങിയ പ്രമുഖ വ്യക്തികള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി കോഴിക്കോട് ഡി ഡി ഇ ഗിരീഷ് ചോലയില്‍, വിദ്യാഭ്യാസ വകുപ്പിന് വേണ്ടി താമരശ്ശേരി ഡി ഇ ഒ സദാനന്ദന്‍ എന്നിവരും മറ്റ് സംഘടനാ പ്രതിനിധികളും പുഷ്പചക്രം സമര്‍പ്പിച്ചു.12.45 ഓടെ പാലേരിയിലെത്തിച്ച ഭൗതിക ശരീരം ദക്ഷിണാ മൂര്‍ത്തി ഏറെക്കാലം അധ്യാപകനായി സേവനമനുഷ്ടിച്ച വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പൊതുദര്‍ശനത്തിന് വെച്ചു. പ്രിയ ഗുരുനാഥന് അന്ത്യോപചാരമര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് പേര്‍ എത്തി. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.