Connect with us

Kerala

സംസ്ഥാന വ്യാപകമായി റെയ്ഡ് : 24 ഹോട്ടലുകള്‍ പൂട്ടി; 2153 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്‌

Published

|

Last Updated

തിരുവനന്തപുരം: ഓണക്കാലത്ത് വിവിധതരം ഭക്ഷണശാലകളില്‍ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന് ഹെല്‍ത്ത് കേരള പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഹോട്ടലുകള്‍, ബേക്കറികള്‍, കാറ്ററിംഗ് സെന്ററുകള്‍, റസ്‌റ്റോറന്റുകള്‍, സോഡ കമ്പനികള്‍, ഐസ് ഫാക്ടറികള്‍ തുടങ്ങിയവയില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തി.
വൃത്തിഹീനമായ അടുക്കളയും പരിസരവും രോഗ വാഹകരായ പാചകക്കാര്‍, പഴികിയ ആഹാരം, സുരക്ഷിതമല്ലാത്ത കുടിവെള്ളം തുടങ്ങി പകര്‍ച്ചവ്യാധികള്‍ പകരാനുള്ള സാഹചര്യം പലയിടത്തും കണ്ടെത്തി. സംസ്ഥാനത്താകെ 1023 സംഘങ്ങളായിത്തിരിഞ്ഞ് 14905 ഭക്ഷണശാലകള്‍ പരിശോധിച്ചതില്‍ 24 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 2153 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
167400 പിഴയായി ഈടാക്കുകയും ചെയ്തു. 615 സ്ഥാപനങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതായും 179 സ്ഥാപനങ്ങളില്‍ പകര്‍ച്ചവ്യാധി പകരാനുള്ള സാഹചര്യം ഉള്ളതായും കണ്ടെത്തി. 363 സ്ഥാപനങ്ങളില്‍ കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി. പുകവലി നിരോധിത മേഖല എന്ന് ബോര്‍ഡില്ലാത്ത 1320 സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. 65 കേസുകള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കും 379 കേസുകള്‍ തദ്ദേശസ്വംയംഭരണ സ്ഥാപനങ്ങള്‍ക്കും നടപടിക്കായി ശിപാര്‍ശ ചെയ്തു.
സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി മീനാക്ഷി, എന്നിവരും ജില്ലാ തല പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും നേതൃത്വം നല്‍കി.

---- facebook comment plugin here -----