Connect with us

Gulf

യു എ ഇയില്‍ ബലിപെരുന്നാള്‍ അവധി ഒമ്പത് ദിവസം

Published

|

Last Updated

ദുബൈ: ബലിപെരുന്നാള്‍ അവധി പൊതുമേഖലാ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 11 മുതല്‍ 17 വരെയായിരിക്കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ട്വീറ്റ്. സെപ്തംബര്‍ 18 ഞായറാഴ്ച ഓഫീസുകള്‍ പുനരാരംഭിക്കും സെപ്തംബര്‍ 12നാണ് ബലിപെരുന്നാള്‍. സെപ്തംബര്‍ 9,10 വാരാന്ത്യ അവധിയായധിനാല്‍ ഫലത്തില്‍ ഒമ്പത് ദിവസം ആയിരിക്കും ബലിപെരുന്നാള്‍ അവധി.