Connect with us

Kozhikode

മലയോര ദൃശ്യഭംഗിയില്‍ മുഖ്യവേദിയൊരുക്കിയത് ഫിറോസ്

Published

|

Last Updated

കുറ്റിയാടി: കുറ്റിയാടിയുടെ സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്ന പശ്ചാത്തലചിത്രം മുഖ്യവേദിയെ ആകര്‍ഷകമാക്കുന്നു. മലയോരത്തിന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ദൃശ്യാവിഷ്‌കാരം വേദിയെ ജീവസ്സുറ്റതാക്കി മാറ്റി. കുറ്റിയാടിയുടെ സ്വന്തം തെങ്ങും നെല്‍പ്പാടവും നീര്‍ച്ചാലുകളും തിളങ്ങി നില്‍ക്കുന്ന ക്യാന്‍വാസില്‍ മലയോരത്ത് നിന്നുള്ള പ്രകൃതി ഭംഗിയുടെ നേര്‍ചിത്രം പ്രകടമായി.
ചിത്രകാരനായ ഫിറോസ് വടകരയാണ് തുണിയില്‍ കുറ്റിയാടി ഗ്രാമത്തിന്റെ സൗന്ദര്യം പുനഃരാവിഷ്‌കരിച്ചത്. പ്രകൃതിയെ വികൃതമാക്കൊണ്ടിരിക്കുന്ന പുതുതലമുറയില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക വൃത്തിയും പ്രകൃതി സ്‌നേഹവും തിരിച്ചുപിടിക്കുക എന്ന സന്ദേശമാണ് ക്യാന്‍വാസിലൂടെ ശ്രമിച്ചതെന്ന് ആര്‍ട്ടിസ്റ്റ് ഫിറോസ് പറഞ്ഞു. ഫഌക്‌സിനും പ്ലാസ്റ്റിക്കിനുമെതിരെയുള്ള സന്ദേശം കൂടിയാണിത്. എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തിന്റെ പ്രവേശന കവാടത്തില്‍ ബൈത്തുല്‍ മുഖദ്ദസ് ചിത്രീകരിച്ച ടീമിന് നേതൃത്വം നല്‍കിയത് ഫിറോസായിരുന്നു. മലപ്പുറം സ്വലാത്ത് നഗറിലും വേദി സജ്ജീകരിച്ചിട്ടുണ്ട്. സൗദിയിലെ വിവിധ സ്‌കൂളുകളില്‍ ചിത്രകലാ അധ്യാപകനായിരുന്ന ഇദ്ദേഹം ഇരുപത്തഞ്ചോളം ശ്രദ്ധേയ ചിത്രങ്ങളുടെ ഉടമയാണ്. ജിദ്ദ, ദമാം, ദുബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ എക്‌സിബിഷന്‍ നടത്തിയിട്ടുണ്ട്. നിരവധി അവാര്‍ഡുകള്‍ക്കുടമയാണ്.