Connect with us

International

പാക്കിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് മരണം

Published

|

Last Updated

മുള്‍ട്ടാന്‍ (പാക്കിസ്ഥാന്‍): പാക്കിസ്ഥാനിലെ മുള്‍ട്ടാനില്‍ ട്രെയിന്‍ അപകടത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. പെഷാവാര്‍-കറാച്ചി അവാമി എക്‌സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം. മുള്‍ട്ടാന് സമീപമുള്ള ബുച്ച് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

കുട്ടിയിടിയില്‍ അവാം എക്‌സ്പ്രസിന്റെ നാല് ബോഗിള്‍ മറിഞ്ഞു. എഞ്ചിനും പവര്‍വാനും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരില്‍ പത്തോളം പേരുടെ അതീവ ഗുരുതരമാണ്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.