Connect with us

National

കാവേരി: ഇന്ന് തമിഴ്‌നാട് ബന്ദ്

Published

|

Last Updated

ചെന്നൈ: കാവേരി നദീജല വിഷയത്തില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ടും കര്‍ണാടകയില്‍ തമിഴര്‍ക്ക് നേരെയുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചും ഇന്ന് തമിഴ്‌നാട്ടില്‍ സംസ്ഥാന വ്യാപകമായി ബന്ദ്. വിവിധ വ്യാപാര, കര്‍ഷക സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഡി എം കെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ഡി എം ഡി കെ നേതാവ് വിജയകാന്ത് ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് നിരാഹാര സമരം നടത്തും. ബന്ദിന് പിന്തുണ പ്രഖ്യാപിച്ച വി സി കെ നേതാവ് തിരുമാവളവന്‍ റെയില്‍ തടയല്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ബന്ദ്.
വ്യാപാര സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. സ്വകാര്യ പാല്‍ വിതരണക്കാരും ബന്ദില്‍ പങ്കാളികളാകും. കര്‍ഷകരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കാവേരി പ്രക്ഷോഭ സമിതി ഇന്ന് പ്രതിഷേധ സമരത്തിന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടണമെന്ന് പുതുച്ചേരി ട്രേഡേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

Latest