Ongoing News
ആദ്യ ജയം തേടി ഇന്ത്യയും സഊദിയും നേര്‍ക്കുനേര്‍
മഡ്ഗാവ്: എ എഫ് സി അണ്ടര്‍ 16 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും സഊദി അറേബ്യയും ഇന്ന് നേര്‍ക്കുനേര്‍. ഗ്രൂപ്പ് എയില്‍ ഇരുടീമുകളും ആദ്യ മത്സരം തോറ്റിരുന്നു. അതുകൊണ്ടു തന്നെ ഇന്നത്തെ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇവര്‍ ലക്ഷ്യമിടുന്നില്ല. ഇറാനോട് 3-2ന് സഊദി തോറ്റപ്പോള്‍ യു എ ഇ ഇതേ മാര്‍ജിനില്‍ ഇന്ത്യയെ കീഴടക്കിയിരുന്നു. മികച്ച മത്സരം കാഴ്ചവെച്ചുവെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യയും സഊദിയും രണ്ടാം പോരിന് ഇറങ്ങുന്നത്.
ഇന്ത്യയുടെ ജര്‍മന്‍ കോച്ച് നികോളായ് ആദം തികഞ്ഞ പ്രതീക്ഷയിലാണ്. തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തന്റെ കുട്ടികള്‍ ഇന്ന് മികച്ച പോരാട്ടം കാഴ്ചവെക്കും. വിജയം മാത്രമാണ് ലക്ഷ്യം.
---- facebook comment plugin here -----