Connect with us

Kerala

എസ് എസ് എഫ് സാഹിത്യോത്സവില്‍ മലപ്പുറം ഈസ്റ്റിന് കിരീടം

Published

|

Last Updated

ഗൂഡല്ലൂരില്‍ സമാപിച്ച എസ്എസ്എഫ സംസ്ഥാന സാഹിത്യോത്സവില്‍ കിരീടം നേടിയ മലപ്പുറം ഇൗസ്റ്റ് ജില്ല ടീമിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കിരീടം സമ്മാനിക്കുന്നു

ഗൂഡല്ലൂര്‍: കലാസാഹിത്യങ്ങള്‍ക്ക് ഹിമഗിരിയോളം ചാരുത പകര്‍ന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ മലപ്പുറം ഈസ്റ്റിന് കിരീട നേട്ടം. 660 പോയിന്റുകള്‍ നേടിയാണ് മലപ്പുറം ഈസ്റ്റ് ജില്ല 23ാമത് സംസ്ഥാന സാഹിത്യോത്സവ് ജേതാക്കളായത്. 550 പോയിന്റുകള്‍ നേടിയ കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. 479 പോയിന്റുകളുമായി മലപ്പുറം വെസ്റ്റ് മൂന്നാം സ്ഥാനവും നേടി.

രണ്ട് ദിവസം തമിഴ് ജില്ലക്ക് സാഹിത്യക്കുളിര് പകര്‍ന്നാണ് ഒരു കലാമാമാങ്കത്തിന് കൂടി തിരശ്ശീല വീഴുന്നത്. പാടന്തറ മര്‍കസില്‍ നടന്ന സമാപന സംഗമം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി കാന്തപുരവും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി ഗൂഡല്ലൂര്‍ ആര്‍ ഡി ഒ വെങ്കിടാചലവും സമ്മാനിച്ചു. സയ്യിദ് അലി അക്ബര്‍ സഖാഫി പ്രാര്‍ഥന നടത്തി. സി കെ കെ മദനി അധ്യക്ഷത വഹിച്ചു.

അടുത്ത വര്‍ഷത്തെ സംസ്ഥാന സാഹിത്യോത്സവിന് വേദിയാകുന്ന കൊല്ലം ജില്ലക്ക് കെ പി മുഹമ്മദ് ഹാജി പതാക കൈമാറി. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എം മുഹമ്മദ് സാദിഖ്, ടി കെ അലി അക്ബര്‍, അനൂപ് ഖാന്‍ ആശംസയര്‍പ്പിച്ചു. സ്വാദിഖ് സഖാഫി പെരിന്താറ്റിരി, കെ അബ്ദുല്‍ കലാം, മജീദ് ഹാജി, ഹസന്‍ ഹാജി ചേരമ്പാടി, ചോനാരി ഹംസ ഹാജി, ഹാരിസ് സഖാഫി സേലം, പി കെ ജാഫര്‍, മൊയ്തു മുസ്ലിയാര്‍, എ ഹംസ ഹാജി, സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി, സി കെ എം പാടന്തറ, മൊയ്തീന്‍ കുട്ടി ബാഖവി, ശിഹാബുദ്ദീന്‍ മദനി സംബന്ധിച്ചു. മുഹമ്മദലി കിനാലൂര്‍ സ്വാഗതവും പി കെ ജാഫര്‍ നന്ദിയും പറഞ്ഞു.