Connect with us

Kerala

വിജിലന്‍സ് അടിമുടി മാറണം; സര്‍ക്കാറിന് ജേക്കബ് തോമസിന്റെ കത്ത്

Published

|

Last Updated

ജേക്കബ് തോമസ്്

തിരുവനന്തപുരം: വിജിലന്‍സ് സംവിധാനത്തില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് വിജിലന്‍സ് മേധാവി ജേക്കബ് തോമസ് സര്‍ക്കാറിന് കത്ത നല്‍കി. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്കാണ് കത്ത് കൈമാറിയത്. വിജിലന്‍സ് ഓഫീസിനോട് ചേര്‍ന്ന് ലോക്കപ്പ് സംവിധാനം വേണം, വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് പുതിയ മാനദണ്ഡം വേണം തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ മുന്നോട്ടുവെക്കുന്നത്.

അഴിമതിക്കേസിലും കൈക്കൂലിക്കേസുകളിലും ചോദ്യം ചെയ്യുന്നവരെ കസ്റ്റഡിയില്‍ വെക്കുന്നതിനാണ് ലോക്കപ്പ് സംവിധാനം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഇത്തരം കേസുകളില്‍ അറസ്റ്റിലാകുന്നവരെ വിജിലന്‍സ് ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയാണ് പതിവ്.

Latest