Connect with us

Techno

ചാറ്റ് ചെയ്യാന്‍ ഇനി ഗൂഗിള്‍ അല്ലോ

Published

|

Last Updated

വാഷിംഗ്ടണ്‍: ടെക്സ്റ്റ് ചാറ്റിംഗിനുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ അല്ലോ പുറത്തിറക്കി. ഇന്ന് മുതല്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. അടുത്തിടെ ഗൂഗിള്‍ പുറത്തിറക്കിയ വീഡിയോ കാളിംഗ് ആപ്പായ ഗൂഗിള്‍ ഡ്യുയോയുടെ ടെക്സ്റ്റ് ചാറ്റിംഗ് വെര്‍ഷനാണ് അല്ലോ. മൊബൈല്‍ നമ്പര്‍ അടിസ്ഥാനപ്പെടുത്തിയാണ് അല്ലോയുടെ പ്രവര്‍ത്തനം. വാട്‌സ് ആപ്പിന് വെല്ലുവിളി ഉയര്‍ത്തും വിധമാണ് അല്ലോ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് ടെക് വൃത്തങ്ങള്‍ പറയുന്നു.

google-allo-2

വാട്‌സ്ആപ്പിലേത് പോലെ ടെക്സ്റ്റ് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും എല്ലാം അല്ലോയിലൂടെ ഷെയര്‍ ചെയ്യാം. ഒരേസമയം 20 ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാമെന്നതാണ് അല്ലോയുടെ പ്രത്യേകതകളില്‍ ഒന്ന്. വാട്‌സ് ആപ്പില്‍ ഒരേസമയം പത്ത് ചിത്രങ്ങള്‍ മാത്രമേ ഷെയര്‍ ചെയ്യാനാകൂ. ഗൂഗിള്‍ ഹാംഗ് ഔട്ടിന് സമാനമായ സൗകര്യങ്ങള്‍ അല്ലോയില്‍ ഉണ്ടെങ്കിലും ഹാംഗ്ഔട്ടിന്റെ എല്ലാ ഫീച്ചേഴ്‌സും അല്ലോക്കില്ല. വാട്‌സ് ആപ്പിലേത് പോലെ പ്രൊഫൈല്‍ ചിത്രത്തിന് ഒപ്പം സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ അല്ലോയില്‍ ഉണ്ടാകില്ല.