Connect with us

Kerala

ക്ഷേമ പെന്‍ഷനുകള്‍ നേരിട്ട് വീട്ടിലെത്തിക്കുന്ന പദ്ധതി പൂര്‍ണതയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീടുകളിലെത്തിക്കാനുള്ള സര്‍ക്കാറിന്റെ പദ്ധതി പൂര്‍ണതയിലേക്ക്. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്താകെ പെന്‍ഷന്‍ വിതരണം 90 ശതമാനം കടന്നു. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തത്. ജില്ലയിലെ വിതരണം 100 ശതമാനമായി. ഇടുക്കിയില്‍ 94.65 ശതമാനവും, പാലക്കാട് 93.74 ശതമാനവും, മലപ്പുറത്ത് 92.22 ശതമാനവും, പത്തനംതിട്ടയില്‍ 91.12 ശതമാനവും, കോട്ടയത്ത് 91.12 ശതമാനവും, കോഴിക്കോട് 91.44 ശതമാനവും, തൃശൂരില്‍ 90.12 ശതമാനവും, എറണാകുളത്ത് 89.48 ശതമാനവും കൊല്ലത്ത് 86.84 ശതമാനവും, കാസര്‍കോട്ട് 85.98 ശതമാനവും വയനാട്ടില്‍ 84.04 ശതമാനവും ആലപ്പുഴയില്‍ 84.53 ശതമാനവും തിരുവനന്തപുരത്ത് 82.61 ശതമാനവും ആണ് ബുധനാഴ്ച വരെ വിതരണം ചെയ്ത ക്ഷേമപെന്‍ഷന്‍.
50 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷനാണ് ഏറ്റവും കൂടുതല്‍ വിതരണം ചെയ്തത്- 91.12 ശതമാനം. വാര്‍ധക്യകാല പെന്‍ഷന്‍ 89.79 ശതമാനം, വിധവാ പെന്‍ഷന്‍ 90.69 ശതമാനം, ഭിന്നശേഷി വിഭാഗം 89.33 ശതമാനം, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 88.79 ശതമാനം എന്നിങ്ങനെയാണ് മറ്റുള്ള പെന്‍ഷനുകളുടെ വിതരണം. പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിച്ച എല്ലാവരെയും സഹകരണവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അഭിനന്ദിച്ചു.