National
പാക്ക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തില്‍ നരേന്ദ്ര മോദിക്ക് അഭിവാദ്യം അര്‍പ്പിച്ച് അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിനു മറുപടിയായി നിയന്ത്രണരേഖ കടന്നു പാക്ക് അധിനിവേശ കാശ്മീരിലെ ഭീകര സങ്കേതങ്ങള്‍ തകര്‍ത്ത സൈനിക നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
മിന്നലാക്രമണത്തെ കുറിച്ച് പാക്കിസ്ഥാന്റെ പ്രചാരണം തെറ്റാണെന്നു തെളിയിക്കാന്‍ തെളിവുകള്‍ പുറത്തുവിടണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണം. അന്തര്‍ദേശീയ മധ്യമങ്ങളിലൂടെ പാകിസ്താന്‍ നടത്തുന്ന വ്യാജ പ്രചരണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. അന്തര്‍ദേശീയ രംഗത്ത് ഇന്ത്യയുടെ വിശ്വാസ്യത നശിപ്പിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ തന്റെ രക്തം തിളക്കുന്നതായും കെജ് രിവാള്‍ വ്യക്തമാക്കി.
We fully support PM on surgical strikes. Urge him to similarly counter Pak”s dirty propaganda. Do watch this msghttps://t.co/jk1CvYmcan
— Arvind Kejriwal (@ArvindKejriwal) October 3, 2016