Connect with us

National

പഞ്ചാബില്‍ പാക് ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

Published

|

Last Updated

അമൃത്സര്‍: പഞ്ചാബില്‍ പാക് ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രവി നദീക്കരയിലെ ദേര ബാബ നാനക്കിലെ ടോട്ട ഗുരു പോസ്റ്റിന് സമീപത്ത് നിന്നാണ് ബിഎസ്എഫ് ജവാന്‍മാര്‍ ബോട്ട് കണ്ടെത്തിയത്. ഇന്ത്യാ പാക് അതിര്‍ത്തിപ്രദേശമാണിത്. പ്രദേശത്ത് സുരക്ഷയും തിരച്ചിലും ശക്തമാക്കി. ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ഉപയോഗിച്ച ബോട്ടാണിതെന്ന് സംശയിക്കുന്നു.