Connect with us

Kerala

സൗമ്യ വധക്കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി അംഗീകരിച്ചു. സര്‍ക്കാറിന് പുറമെ സൗമ്യയുടെ അമ്മ സുമതിയും പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഗോവിന്ദച്ചാമിക്കെതിരെയുള്ള കൊലക്കുറ്റവും വധശിക്ഷയും പുനഃസ്ഥാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കൊലപാതക കുറ്റം ഒഴിവാക്കിയ കോടതിയുടെ കണ്ടെത്തലില്‍ പിഴവുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് അറിയിക്കുകയായിരുന്നു.

പുനഃപരിശോധനാ ഹര്‍ജിയായതിനാല്‍ പുതിയ തെളിവുകളൊന്നും കോടതി പരിഗണിക്കില്ല. നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ കൂടുതല്‍ വിശദമായി അവതരിപ്പിച്ച് വധശിക്ഷ പുനസ്ഥാപിക്കാന്‍ കഴിയുമോ എന്നതാണ് ഇനിയുള്ള പ്രതീക്ഷ. കേരളത്തിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് ഹാജരായത്.