Connect with us

Gulf

ഇംടെക് പ്രദര്‍ശനത്തില്‍ ഇന്ത്യ ശ്രദ്ധേയമായി

Published

|

Last Updated

ഇന്ത്യ ഹീല്‍സ് സെമിനാറിനെത്തിയ പ്രമുഖര്‍

ഇന്ത്യ ഹീല്‍സ് സെമിനാറിനെത്തിയ പ്രമുഖര്‍

ദുബൈ: ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ട്രാവല്‍ എക്‌സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സി(ഇംടെക്)ല്‍ ഇന്ത്യയില്‍ നിന്നുള്ള “സര്‍വീസസ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍” പ്രദര്‍ശനം ശ്രദ്ധേയമായി.
ഇന്ത്യാ ഹീല്‍സ് എന്ന പേരില്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം സെമിനാറും നടത്തി. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്ന് വൈകുന്നേരത്തോടെ സമാപിക്കുന്ന ഇംടെക് പ്രദര്‍ശനത്തില്‍ ഇന്ത്യയിലെ വിവിധ ആശുപത്രികളെയും മെഡിക്കല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും കുറിച്ച് സമഗ്രമായ വിവരം നല്‍കുന്ന ഹെല്‍ത്ത് കെയര്‍ പോര്‍ട്ടല്‍ അവതരിപ്പിച്ചു.
കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ എന്നതാണ് ഇന്ത്യയുടെ സന്ദേശമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പറഞ്ഞു. 2020ഓടെ ഇന്ത്യന്‍ മെഡിക്കല്‍ ടൂറിസം കമ്പോളം 800 കോടി ഡോളറിന്റെ വരുമാനമുണ്ടാകും. indiah ealthcarertouresum പോര്‍ട്ടലിലൂടെ ഇന്ത്യയിലേക്കുള്ള വിസാ സൗകര്യങ്ങളും ലഭ്യമാക്കും.
യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പ്രതിവാരം 700 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഗള്‍ഫ് മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിപ്പെടാന്‍ എളുപ്പമാണ്. അനുരാഗ് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ 10 മുന്‍നിര ആശുപത്രികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.
അപ്പോളോ, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍, റിനായ് മെഡിസിറ്റി, കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. വി പി എസ് ഹെല്‍ത്ത് കെയറാണ് ഇന്‍ടെകിന്റെ പ്ലാറ്റിനം സ്‌പോണ്‍സര്‍.

Latest