Connect with us

Kerala

ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവെച്ചു

Published

|

Last Updated

കണ്ണൂര്‍: ബന്ധുനിയമനം വിവാദമായതിനെ തുടര്‍ന്ന് ഇപി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവെച്ചു. കണ്ണൂര്‍ ക്ലേ ആന്‍ഡ് സെറാമിക്‌സ് ജനറല്‍ മാനേജറായിരുന്നു ദീപ്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സിപിഎം നേതാക്കളുടെ ബന്ധുക്കളെ നിയമിച്ചത് വിവാദമായിരുന്നു. പാര്‍ട്ടിയിലും ഇത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജി.

മന്ത്രി ഇപി ജയരാജന്റെ സഹോദ പുത്രന്റെ ഭാര്യയാണ് ദീപ്തി. വിവാദമുണ്ടാക്കി സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ദീപ്തിയുടെ ഭര്‍ത്താവ് പ്രതികരിച്ചു. വിവാദത്തെ തുടര്‍ന്ന് പികെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ വ്യവസായ വികസന വകുപ്പിന്റെ എംഡിയായി നിയമിച്ചതും നേരത്തെ റദ്ദാക്കിയിരുന്നു.

---- facebook comment plugin here -----

Latest