Connect with us

Kerala

ബന്ധുനിയമന വിവാദം: ഇപി ജയരാജനെതിരെ ത്വരിതപരിശോധനക്ക് ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇപി ജയരാജനെതിരെ വിജിലന്‍സ് ഡയരക്ടര്‍ ത്വരിതപരിശോധനക്ക് ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘത്തിന്റെ തിരുവനന്തപുരം യൂണിറ്റ് രണ്ടിനാണ് കേസിന്റെ അന്വേഷണ ചുമതല. വിഷയത്തില്‍ വിജിലന്‍സ് നടപടി നാളെ അറിയിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

നിയമവിദഗ്ധരുമായി വിജിലന്‍സ് ഡയരക്ടര്‍ രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് ഡയരക്ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ത്വരിതപരിശോധനക്ക് ഉത്തരവിട്ടത്.

പ്രാഥമിക അന്വേഷണവും ത്വരിതപരിശോധനയും തമ്മില്‍ വ്യത്യാസമില്ലെന്നും സാങ്കേതിക പദം മാത്രമാണ് ഇതെന്നും വിജിലന്‍സ് പറയുന്നു. 42 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളുണ്ടാവും.

Latest