Connect with us

Ongoing News

ചെന്നൈയിന്‍ എഫ് സിക്ക് ആദ്യ ജയം

Published

|

Last Updated

ചെന്നൈ: പതിനെട്ടായിരത്തോളം വരുന്ന കാണിക്കൂട്ടത്തിന് മുന്നില്‍ ചെന്നൈയിന്‍ എഫ് സി രണ്ടും കല്പിച്ചായിരുന്നു. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവര്‍ത്തനം പോലെ ഇത്തവണയും എഫ് സി ഗോവ മുട്ടുമടക്കി.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ച് ചെന്നൈയിന്‍ എഫ് സി ഐ എസ് എല്‍ സീസണില്‍ ആദ്യമായി മുഴുവന്‍ പോയിന്റും കരസ്ഥമാക്കി. ഹന്‍സ് മുള്‍ഡറും മിഹ്‌റാജുദീന്‍ വദുവും ചെന്നൈയിന് വേണ്ടി സ്‌കോര്‍ ചെയ്തു. മൂന്ന് മത്സരങ്ങളില്‍ ഒരോ ജയം, തോല്‍വി, സമനില കണക്കില്‍ നാല് പോയിന്റുള്ള ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്ത്.പതിനഞ്ചാം മിനുട്ടില്‍ ഹാന്‍സ് മുള്‍ഡറിന്റെ ഗോള്‍ ടൂര്‍ണമെന്റിലെ മികച്ചതായി. ബോക്‌സിന് പുറത്ത് വെച്ച് മുള്‍ഡര്‍ തൊടുത്ത ഒരു താഴ്ന്ന ഷോട്ട് ഗോളിയെ കബളിപ്പിച്ച് വലയില്‍ കയറി.
പത്ത് മിനുട്ട് പിന്നിട്ട ഉടനെ ജമ്മുകാശ്മീര്‍ താരം മിഹ്‌റാജൂദിന്‍ വദുവിന്റെ ഗോള്‍.
വദു ബോക്‌സിന് പുറത്ത് വെച്ച് തൊടുത്ത ഷോട്ട് ഗോവന്‍ ഡിഫന്‍ഡര്‍ റാഫേല്‍ഡുമാസിന്റെ മുഖത്ത് തട്ടി വലയില്‍ കയറുകയായിരുന്നു. ഗോളി കട്ടിമണിക്ക് ഒന്നും ചെയ്യാനില്ലായിരുന്നു.