Connect with us

International

പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ടിവി പരിപാടികള്‍ക്ക് വിലക്ക്

Published

|

Last Updated

ഇസ്ലാമാബാദ്: ഇന്ത്യന്‍ ടിവി, റേഡിയോ പരിപാടികള്‍ക്ക് നാള(വെള്ളിയാഴ്ച) മുതല്‍ പാക്കിസ്ഥാനില്‍ സമ്പൂര്‍ണ നിരോധനം. പാക്കിസ്ഥാനിലെ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റി (പിഇഎംആര്‍എ) യാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സുകള്‍ റദ്ദാക്കും.

അതിര്‍ത്തിയില്‍ ഇന്ത്യ-പാക് ബന്ധം വഷളായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നും പിഇഎംആര്‍എ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതലാണ് നിരോധനം നിലവില്‍ വരുക. വിദേശ ചാനലുകള്‍ പരമാവധി നിയന്ത്രിക്കാന്‍ ഓഗസ്റ്റില്‍ തന്നെ പാക്കിസ്ഥാന്‍ തീരുമാനിച്ചിരുന്നു.
മുന്‍ പാക്ക് സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ കാലത്ത് 2006 ലാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ സംപ്രേക്ഷണാനുമതി നല്‍കിയത്. ഈ ലൈസന്‍സ് റദ്ദ് ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

Latest