Connect with us

Gulf

ലിംഗ സമത്വത്തില്‍ യു എ ഇ മുന്നില്‍: ശൈഖ് ഡോ. സുല്‍ത്താന്‍

Published

|

Last Updated

ഷാര്‍ജ: ലിംഗ സമത്വത്തിന് യു എ ഇ മേഖയിലെ നേതൃ രാജ്യമാണെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ ജന്‍ന്റര്‍ ഗാപ് റിപ്പോര്‍ട്ട് അനുസരിച്ച് അജ്ഞതയുടെ തോത് സ്ത്രീ സമൂഹത്തിനിടയില്‍ രാജ്യത്ത് 7.3 ശതമാനത്തില്‍ താഴെയാണെന്നും സുല്‍ത്താന്‍ ചൂണ്ടിക്കാട്ടി. ഷാര്‍ജയില്‍ ആരംഭിച്ച രണ്ട് ദിവസം നീളുന്ന “ഇന്‍വെസ്റ്റിംഗ് ഇന്‍ ദി ഫ്യുച്ചര്‍” സമ്മേളനം ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു സുല്‍ത്താന്‍.
സമൂഹത്തെ വിജയത്തിലേക്ക് നയിക്കുന്നതില്‍ രാജ്യത്തെ സ്ത്രീകള്‍ക്കുള്ള പങ്ക് അനിര്‍വചനീയമാണ്.
സ്ത്രീകള്‍ക്കിടയില്‍ അജ്ഞതയുടെ തോത് കുറഞ്ഞ കണക്കുകള്‍ യു എ ഇക്ക് ആത്മാഭിമാനം നല്‍കുന്നതാണ്.രാജ്യത്ത് ജന സംഖ്യയുടെ 49.3 ശതമാനം സ്ത്രീകളാണ്. രാജ്യത്തെ മന്ത്രി സഭയുടെ മൂന്നിലൊന്നും വനിതാ പ്രതിനിധികളാണെന്നും ശൈഖ് സുല്‍ത്താന്‍ അടിവരയിട്ടു. യു എ ഇ ദേശീയ തൊഴില്‍ ശക്തിയുടെ 66 ശതമാനം സ്വദേശി വനിതകളാണ്. സുല്‍ത്താന്‍ ചൂണ്ടിക്കാട്ടി.
വനിതകളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള യു എ ഇയുടെ പരിശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കും. 1970കളില്‍ രാജ്യത്തെ വനിതകളുടെ ഇടയിലുള്ള അജ്ഞതയുടെ തോത് ജനസംഖ്യാടിസ്ഥനത്തില്‍ 89.8 ശതമാനം ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ചു ഇത് 7.3 ശതമാനത്തിന് താഴെയായിട്ടുണ്ട്. വിവിധ റിപ്പോര്‍ട്ടുകളിലെ സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ ശൈഖ് സുല്‍ത്താന്‍ പ്രതിപാദിച്ചു.
യു എ ഇ വിദേശകാര്യ-രാജ്യാന്തര മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ മുഖ്യപ്രഭാഷണം നടത്തി.

Latest