Connect with us

Uae

മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ നിര്‍മാണം ദ്രുതഗതിയില്‍

Published

|

Last Updated

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നിര്‍മാണ പുരോഗതിയുടെ വിശദാംശങ്ങളും വിവിധ ഘട്ടങ്ങളും വിശദീകരിക്കുന്നതിന് വേണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ അനിമേഷന്‍ വീഡിയോ എയര്‍പോര്‍ട്ട് വെബ് സൈറ്റില്‍ അധികൃതര്‍ പ്രസിദ്ധീകരിച്ചു.
നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ അബുദാബിയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടായി മാറും ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍, നിന്ന് എയര്‍പോര്‍ട്ടിനെ ദര്‍ശിക്കാന്‍ ഉതകുന്ന തരത്തിലാണ് നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നത്. അടുത്ത വര്‍ഷം ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ടെര്‍മിനലില്‍ ഇത്തിഹാദ് എയര്‍വേയ്സിന്റെ സര്‍വീസുകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കും. മണിക്കൂറില്‍ 19,000 ഹാന്‍ഡ് ബാഗുകള്‍ കൈകാര്യം ചെയ്യുന്നതിന് 22 കിലോമീറ്റര്‍ നീളംവരുന്ന കണ്‍വയര്‍ ബെല്‍റ്റ് ഉള്‍കൊള്ളുന്ന വിശാലമായ കെട്ടിടം ഇതിനോടൊപ്പം നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ടെര്‍മിനലിനകത്ത് അത്യാധുനിക രീതിയിലുള്ള സംവിധാനങ്ങളാണ് യാത്രക്കാര്‍ക്ക് ഒരുങ്ങുന്നത്. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി 163 മുറികളോടുകൂടിയ ത്രീ സ്റ്റാര്‍ ഹോട്ടലിന്റെ നിര്‍മാണ പ്രവര്‍ത്തനവും ടെര്‍മിനലിനൊപ്പം പുരോഗമിക്കുന്നുണ്ട്. 30,000 സ്‌ക്വയര്‍ മീറ്ററിലുള്ള സവിശേഷമായ എയര്‍ലൈന്‍ ലോഞ്ചസ് മേഖല, 45 മിനുറ്റുകള്‍ക്കുള്ളില്‍ കണക്ഷന്‍ ഫ്‌ലൈറ്റുകളിലേക്ക് ബാഗേജ് കൈമാറ്റത്തോടൊപ്പം മാറുവാനുള്ള സൗകര്യം, 165 ആധുനിക ചെക്ക് ഇന്‍ കൗണ്ടറുകള്‍, 48 സെല്‍ഫ് സര്‍വീസ് കിയോസ്‌കുകള്‍, 5,000 പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവ മിഡ്ഫീല്‍ഡ് ടെര്മിനലിനൊപ്പം യാത്രക്കാരുടെ സൗകര്യത്തിനായി ഒരുങ്ങുന്നുണ്ട്. വര്‍ഷത്തില്‍ മൂന്ന് കോടി യാത്രക്കാരെയും മണിക്കൂറില്‍ 8,500 യാത്രക്കാരെയും ഉള്‍കൊള്ളാന്‍ പാകത്തിലാണ് ടെര്‍മിനലിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.