Connect with us

Kerala

വിദ്വേഷ പ്രസംഗം: കെ പി ശശികലക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

Published

|

Last Updated

കാഞ്ഞങ്ങാട്: തീവ്രവാദം വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തിയതിന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് പോലീസ് കേസെടുത്തു. കാസര്‍കോട് ജില്ലാ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി ശുക്കൂറിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലിസാണ് കേസ് രജിസ്റ്റ് ചെയ്തത്. ഐപിസി 153 എ വകുപ്പനുസരിച്ചാണ് കേസ്.

മതവിദ്വേഷം വളര്‍ത്തല്‍, മതസ്പര്‍ദ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുളാണ് ശശികലക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ശശികല കേരളത്തില്‍ പലയിടങ്ങളിലായി നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ സിഡി പരാതിയോടൊപ്പം സമര്‍പ്പിച്ചിരുന്നു.

നേരത്തെ വിദ്വേഷ പ്രസംഗം നടത്തിയ വഹാബി നേതാവ് ശംസുദ്ദീന്‍ പാലത്തിന് എതിരെയും അഡ്വ. സി ഷുക്കൂര്‍ പരാതി നല്‍കിയിരുന്നു.

Latest