ഗുണ്ടാ മാഫിയാ കൊട്ടേഷന്‍ സംഘങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു: ചെന്നിത്തല

Posted on: November 4, 2016 10:58 am | Last updated: November 4, 2016 at 10:59 am
SHARE

chennithalaതിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടാ മാഫിയാ കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കാഞ്ചേരി സംഭവം വനിതാ എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

വടക്കാഞ്ചേരി സംഭവത്തില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടതിനാല്‍ മുഖ്യമന്ത്രി അപകടകരമായ മൗനം പാലിക്കുകയാണ്. കുറ്റക്കാര്‍ക്ക് എതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നില്ല. കുറ്റവാളികളുടെ സംരക്ഷകരായി ഗവണ്‍മെന്റ് മാറുകയാണ്. കഴിഞ്ഞ നാല് മാസത്തിനുള്ളി കൊട്ടേഷന്‍, കൊലപാതക, സത്രീപീഡന കേസുകള്‍ വര്‍ധിച്ചതായും അദ്ദേഹം ആരോപിച്ചു.