Connect with us

Ongoing News

അമേരിക്കയുടെ പള്‍സ് അറിഞ്ഞ ബിസിനസ്സുകാരന്‍

Published

|

Last Updated

റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരനില്‍ നിന്ന് വൈറ്റ് ഹൗസിന്റെ തലപ്പത്തേക്ക് ഉയര്‍ന്ന ഡൊണാള്‍ഡ് ട്രംപിന്റെ ജീവതം ആസൂത്രിതമായ ബിസിനസ് കൗശലങ്ങള്‍ പോലെയായിരന്നു. അനുയായികളുടെ ആര്‍പ്പുവിളിയില്‍ നിന്ന് അമേരിക്കയുടെ പള്‍സ് അറിയാന്‍ ശ്രമിച്ച ഹിലരിയെ. യു എസ് ജനതയുടെ ഹിതത്തിനനുസരിച്ച് “ഉയര്‍ന്ന്” മലര്‍ത്തിയടിക്കാന്‍ ട്രംപിന് സാധിച്ചതും ഈ കൗശലം കൊണ്ട് തന്നെയാണ്. അമേരിക്കയുടെ സ്പന്ദനം തൊട്ടറിഞ്ഞ ഒരുതരം “ബിസിനസ് ട്രിക്ക്” ആയിരുന്നു ട്രംപ് എന്ന കോടീശ്വരനെ സംബന്ധിച്ചെടുത്തോളം ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ലോക മാധ്യമങ്ങള്‍ മുഴുവനും ട്രംപിന്റെ ഗോസിപ്പിന് വേണ്ടി പോയി ഹിലരിയുടെ വിജയം “പ്രവചിച്ച”പ്പോള്‍ അമേരിക്കയുടെ 45ാം പ്രസിഡന്റ് താന്‍ തന്നെയാകുമെന്ന് ട്രംപ് എന്ന അഗ്രഗണ്യനായ വ്യവസായി ഉറപ്പിച്ചിരുന്നു. നിരവധി ബിസിനസ് സാമ്രാജ്യങ്ങളുടെ മേധാവിയായ ട്രംപിന്റെ ഓരോ സംരംഭങ്ങളുടെയും വിജയം ഇങ്ങനെ തന്നെയായിരുന്നു. തളരുമെന്ന് പുറംലോകത്തിന് തോന്നിയപ്പോഴെല്ലാം ട്രംപ് വളരുകയായിരുന്നു.
1946 ജൂണ്‍ 14ന് ന്യൂയോര്‍ക്കിലാണ് ട്രംപ് ജനിക്കുന്നത്. പിതാവ് ഫ്രഡ് ട്രംപ് എന്ന ധനികനായ വ്യവസായിയുടെ മകനായി ന്യൂയോര്‍ക്ക് സിറ്റിയില്‍ തന്നെ വളര്‍ന്ന ട്രംപ് 25ാം വയസ്സില്‍ തന്നെ ബിസിനസ് ലോകത്തേക്ക് കാലെടുത്തുവെച്ചു. 1968ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ട്രംപ് 71ല്‍ പിതാവിന്റെ റിയില്‍ എസ്റ്റേറ്റ് കമ്പനിയുടെ നടത്തിപ്പുകാരനായി. അവിടെ നിന്ന് തുടങ്ങിയ വളര്‍ച്ചയാണ് ട്രംപ് ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തിച്ചത്. ട്രംപ് ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന റിയില്‍ എസ്റ്റേറ്റ് അടക്കമുള്ള ബിസിനസ് സംരംഭങ്ങളുടെ കമ്പനിയുടെ ചെയര്‍മാനും പ്രസിഡന്റുമാണ് ഡൊണാള്‍ഡ് ട്രംപ്.
രാജ്യത്തിനകത്തും പുറത്തുമായി വ്യത്യസ്ത സംരംഭങ്ങള്‍ പണിയുമ്പോള്‍ തന്നെ തന്റെ സാമൂഹിക “ഇടപെടല്‍” നടത്താനുള്ള ശ്രമം ട്രംപ് തുടക്കം മുതലെ നടത്തിയിരുന്നു. ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധലഭിക്കുന്ന രീതിയിലുള്ള ചാനല്‍ പരിപാടികളിലും മറ്റും മുഖം കാണിച്ച ട്രംപ് 1996നും 2015നും ഇടയില്‍ നിരവധി സിനിമകളിലും അഭിനയിച്ചു. ചെറിയ റോളുകളാണെങ്കിലും രാഷ്ട്രീയ രംഗപ്രവേശമെന്ന തന്റെ ആത്യന്തിക തിരക്കഥയില്‍ ട്രംപ് നായകനായിരുന്നു.
2001നും 2009നുമിടയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രധാന സ്‌പോണ്‍സറും പ്രവര്‍ത്തകനുമായ ട്രംപ് പിന്നീട് കളം മാറ്റിച്ചവിട്ടി. തന്റെ തീവ്രവലതുപക്ഷ നിലപാടുകള്‍ക്ക് എന്തുകൊണ്ടും അനിയോജ്യം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണെന്ന് ട്രംപ് തിരിച്ചറിഞ്ഞു. 2011 മുതല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ സജീവനായി. അഞ്ച് വര്‍ഷത്തിന് ശേഷം പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയിലേക്കും ശേഷം ഹിലരിയെ മലര്‍ത്തി പ്രസിഡന്റ് പദവിയിലേക്കുമെത്തി.
70 വയസ്സുകാരനായ ട്രംപിന് മൂന്ന് ഭാര്യകളിലായി അഞ്ച് മക്കളുണ്ട്.