Connect with us

Uae

സ്വര മാധുര്യ മത്സര വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Published

|

Last Updated

ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ സ്വരമാധുര്യ വിഭാഗത്തിലെ വിജയികള്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനൊപ്പം. ഇബ്‌റാഹീം മുഹമ്മദ് ബു മില്‍ഹ സമീപം.

ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ സ്വരമാധുര്യ വിഭാഗത്തിലെ വിജയികള്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനൊപ്പം. ഇബ്‌റാഹീം മുഹമ്മദ് ബു മില്‍ഹ സമീപം.

ദുബൈ: ദുബൈ കള്‍ചറല്‍ ആന്‍ഡ് സയന്റിഫിക് അസോസിയേഷനില്‍ നടക്കുന്ന ശൈഖ ഫാത്വിമ ബിന്‍ത് മുബാറക് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്റെ സ്വര മാധുര്യ പാരായണ മത്സരം സമാപിച്ചു.
വിജയികള്‍ക്ക് ദുബൈ ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ്ബ് ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ദുബൈ ഭരണാധികാരിയുടെ സാംസ്‌കാരിക-മാനവ സ്‌നേഹ ഉപദേഷ്ടാവും മത്സര സംഘാടക സമിതി മേധാവിയുമായ ഇബ്‌റാഹീം മുഹമ്മദ് ബു മില്‍ഹ അധ്യക്ഷത വഹിച്ചു.
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തിന്റെ ഭാഗമായി വനിതകള്‍ക്ക് വേണ്ടി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് മത്സരം നടക്കുന്നത്.
ചടങ്ങില്‍ അള്‍ജീരിയയിലെ പ്രൊഫ. ഡോ. ശൈഖ് കമാല്‍ ഖ്വാദ പാരായണം ചെയ്ത വിശുദ്ധ ഖുര്‍ആനിലെ ഏതാനും വചനങ്ങള്‍ പരിപാടിക്കെത്തിയവരുടെ കാതുകള്‍ക്ക് ഇമ്പം പകരുന്നതായിരുന്നു.
72 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 10 പേരാണ് ജേതാക്കളായത്. ഇമാന്‍ എസോതാനി- മൊറോക്കോ, ഹിന്നി സുഹ്‌റ- അള്‍ജീരിയ, ഹനാനി മുസ്തഫ കലാഫി- ഇറാന്‍, അംന അതീഖ് സുല്‍താന്‍ അല്‍ ദാഹിരി- യു എ ഇ, റാഗിയ ബിയാഹ്- മൗറിത്താനിയ, ഫരീഹ ബിന്‍തി ദുല്‍കിഫ്‌ലി- മലേഷ്യ, റാഫിയ ഹസ്സന്‍ ജന്നത്ത്- ബംഗ്ലാദേശ്, ശൈമ ശക്കീര്‍ സഈദ്- ബഹ്‌റൈന്‍, ഫാത്വിമ അലാജ്മി- കുവൈത്ത് എന്നിവരാണ് വിജയികളായത്.
ചടങ്ങില്‍ മത്സരത്തിന്റെ നടത്തിപ്പിന് സഹായിച്ച 16 ഫെഡറല്‍-സ്വകാര്യ സ്‌പോണ്‍സര്‍മാരേയും 30 മാധ്യമ സ്ഥാപനങ്ങളേയും ശൈഖ് മന്‍സൂര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

Latest