Connect with us

National

കര്‍ണാടക സംഗീതജ്ഞന്‍ ഡോ. ബാലമുരളീ കൃഷ്ണ അന്തരിച്ചു

Published

|

Last Updated

ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം ബാലമുരളീ കൃഷ്ണ അന്തരിച്ചു. ചെന്നൈ രാധാകൃഷ്ണന്‍ശാലയിലെ വസതിയില്‍ 86ാം വയസ്സിലാണ് അന്ത്യം. 1930 ജൂലൈ ആറിന് ആന്ധ്രാ പ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ശങ്കരഗുപ്തയിലാണ് ജനനം. ത്യാഗരാജ ശിഷ്യപരമ്പരയില്‍പ്പെട്ട പന്തലുവിന്റെ കീഴില്‍ സംഗീതം അഭ്യസിച്ചു.

1991ല്‍ പദ്മവിഭൂഷന്‍ നല്‍കി ആദരിച്ച ബാലമുരളീ കൃഷ്ണക്ക് പദ്മഭൂഷന്‍, പദ്മശ്രീ എന്നിവയും ലഭിച്ചു. ഫ്രഞ്ച് സര്‍ക്കാര്‍ ഷെവലിയര്‍ പുരസ്‌കാരം നല്‍ കി. വിവിധ സംഗീതോപകരണങ്ങളില്‍ പ്രാവീണ്യമുള്ള ബാലമുരളീ കൃഷ്ണ പിന്നണി ഗായകന്‍, അഭിനേതാവ്, ഗാനരചയിതാവ് എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. 25,000ത്തോളം കച്ചേരികള്‍ നടത്തിയ അദ്ദേഹം 400ഓളം കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്.

്1976ല്‍ പിന്നണി ഗായകനും 1987ല്‍ സംഗീത സംവിധായകനുമുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1987ല്‍ സ്വാതിതിരുനാ ള്‍ എന്ന ചിത്രത്തിലൂടെ മികച്ച പിന്നണി ഗായകന്‍, 2010ല്‍ മികച്ച ശാസ്ത്രീയ സംഗീതജ്ഞന്‍, 2012ല്‍ സ്വാതി സംഗീത പുരസ്‌കാരം എന്നീ ബഹുമതികള്‍ നല്‍കി കേരള സര്‍ക്കാറും ബാലമുരളീ കൃഷ്ണയെ ആദരിച്ചു. കൊടുങ്ങല്ലൂരമ്മ, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, ഭരതം എന്നീ മലയാള സിനിമകളിലും പാടി. “മിലേ സുര്‍ മേരാ തുമാരാ” എന്ന ദേശീയോദ്ഗ്രഥന ഗാനത്തിലെ തമിഴ് ആലാപനം സാധാരണക്കാര്‍ക്ക് പോലും അദ്ദേഹത്തെ സുപരിചിതനാക്കി.

Latest